തൃശൂർ : റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയ്ക്കായി നിറുത്തിയ നാലംഗ നേപ്പാളി കുടുംബം ഉദ്യോഗസ്ഥരെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പിടികൂടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നലാംഗ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ പ്രാഥമിക പരിശോധന നടത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ മുങ്ങിയത്. ഉടൻ തന്നെ റെയിൽവേ പൊലീസ് എസ്.ഐ കെ.സി രതീഷിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടി ആരോഗ്യ വകുപ്പ് അധികൃതരെ ഏൽപ്പിക്കുകയായിരുന്നു.