ഒല്ലൂർ: തൃക്കൂരിൽ കടന്നൽ കുത്തേറ്റ് കുട്ടിയടക്കം 20 പേർക്ക് പരിക്ക്. തൃക്കൂർ പുറയംകാവ് ക്ഷേത്രത്തിന് സമീപം സ്‌കൂൾ കുന്നുറോഡിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു കടന്നലിന്റെ കൂട്. തൃക്കൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന എളുപ്പവഴിയാണ് ഈ റോഡ്. ആക്രമണത്തിന് ഇരയായവരിൽ പലരും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചിറ്റിത്സ നേടി. ചിലർ ആയുർവേദ ചികിത്സയും തേടി. കടന്നൽ കുത്തേറ്റ ഒരാൾ ഓടി പുഴയിൽ ചാടിയും രക്ഷപ്പെട്ടു. കടന്നൽ കൂട് നശിപ്പിക്കാനായി നാട്ടുകാർ തൃക്കൂർ പഞ്ചായത്ത് അധികൃതരെ വിവിവരം അറിയിച്ചിട്ടുണ്ട്.