ചാലക്കുടി: കോറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ബസുകളെ അണുമുക്തമാക്കി തമിഴ്‌നാട് ആരോഗ്യ വകുപ്പ്. യാത്രക്കാരെ താഴെയിറക്കി പരിശോധിക്കുകയും ബസിനുള്ളിൽ മരുന്നുതെളിച്ച് അണുമുക്തമാക്കുകയുമാണ് ചെയ്തത്. വാൽപ്പാറയിലേയ്ക്കുള്ള രണ്ടു സ്വകാര്യ ബസുകളാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്. ബുധനാഴ്ച രാവിലെ മുതലായിരുന്നു പരിശോധനയും മരുന്നു തെളിയും ആരംഭിച്ചത്. മലക്കപ്പാറ വരെ മാത്രം സർവീസ് നടത്തുന്ന മൂന്നു കെ.എസ്.ആർ.ടി.സി ബസുകളെയും പരിശോധിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന ബസുകളിലെ യാത്രക്കാരെ നിരീക്ഷിക്കൽ മാത്രമാണ് കേരള അതിർത്തിയിൽ നടത്തുന്നത്.