തൃശൂർ : കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രികളിലെ ഐസോലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞ് വരുന്നത് ആശ്വാസം പകരുന്നു. 3053 പേർ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും 35 പേർ മാത്രമാണ് ആശുപത്രികളിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 38 പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച മാത്രം 14 പേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചിരുന്നു. അതേസമയം വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണം 2643 പേരായിരുന്നത് 3053 പേരായിട്ടുണ്ട്. ഇതിൽ തന്നെ ആരെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ജനറൽ ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല...