പുതുക്കാട്: കൊറോണ വൈറസ് കേരളത്തിൽ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടോൾ പിരിവ് നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ ടോൾ ബൂത്തുകൾ തുറന്നു വിട്ടു. കൊറോണയുടെ പശ്ചാതലത്തിൽ കൂട്ടം കൂടാതെ ഒരു ടോൾ ബൂത്തിൽ രണ്ട് പേർ എന്ന നിലയിൽ നിന്നാണ് സമരം നടത്തിയത്.
സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.കെ. വിനീഷ്, പ്രസിഡന്റ് ശ്യാൽ പുതുക്കാട്, കെ.പി. അജിത്ത്, വി.ആർ. രബീഷ്, പി.യു. ഹരികൃഷ്ണൻ, സന്ദീപ്, വീൻ തേമാത്ത്, എം.ആർ. രതീഷ് എന്നിവർ നേതൃത്വം നൽകി.