തൃശൂർ: തൃശൂർ ആസ്ഥാനമായി തീർത്ഥാടന, പൈതൃക, സാംസ്‌കാരിക, പരിസ്ഥിതി സൗഹൃദ സ്‌പെഷ്യൽ ടൂറിസം സർക്യൂട്ട് ആരംഭിക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, ഇന്ത്യയിലെ ആദ്യ മസ്ജിദായ ചേരമാൻ ജുമാ മസ്ജിദ്, പാലയൂർ പള്ളി തുടങ്ങി നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ തൃശൂരിലുണ്ട്. തൃശൂർ പൂരം കേരളത്തിന്റെ അടയാളം പോലെയാണ് അറിയപ്പെടുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ടൂറിസം സർക്യൂട്ട് ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.