തൃശൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രത്യക കൺട്രോൾ റൂം തുറന്നു. അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ പി. വാഹിദിനാണ് ചുമതല. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ജില്ലയിലെ പൊലീസ് സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുകയും ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്യും. ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർമാർ, പൊലീസ് സ്റ്റേഷൻ പി.ആർ.ഒമാർ, ജനജാഗ്രതാ സമിതി അംഗങ്ങൾ എന്നിവർ വഴി ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കോവിഡ് വൈറസിന്റെ സമൂഹവ്യാപനം തടയാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുള്ള ആളുകളെ ഫോൺ വഴി ബന്ധപ്പെടുകയും, അവർക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയും ചെയ്യും. ജില്ലയിൽ സന്ദർശനത്തിനെത്തുന്ന വിദേശികളെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഫോൺ നമ്പർ: 9497933510, 9497962724...