prathi
റിമാന്റിലായ പ്രതി ജോൺസൺ

എരുമപ്പെട്ടി: പട്ടികജാതി വിഭാഗത്തിൽ പെട്ട യുവാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തൊടുപുഴ സ്വദേശി കളപ്പുരയ്ക്കൽ വീട്ടിൽ ജോൺസനെയാണ് തൃശൂർ ജില്ലാ കോടതി ഈ മാസം 26 വരെ റിമാൻഡ് ചെയ്തത്.

കടങ്ങോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ 2019 ലാണ് എരുമപ്പെട്ടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. അന്വേഷണം നടത്തിയ കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. കോടതിയിൽ നേരിട്ട് ഹാജരായ പ്രതിയെ റിമാന്റ് ചെയ്യുകയായിരുന്നു.

അതേ സമയം കടവല്ലൂർ സ്വദേശി ഐക്യപാടത്ത് സെയ്താലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും റബ്ബർ മരങ്ങൾ മുറിച്ച് കടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അന്വേഷണത്തിലേക്കായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.