കയ്പമംഗലം: പെരിഞ്ഞനം സ്പീച്ച് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചു. പെരിഞ്ഞനം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൂന്നിടങ്ങളിലായി സ്ഥാപിച്ച ഹാൻഡ് സാനിറ്റൈസറുകൾ ആശുപത്രി സൂപ്രണ്ട് ഡോ.സാനു എം.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരും നഴ്‌സ്മാരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. പെരിഞ്ഞനം വെസ്റ്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ ഹാൻഡ് സാനിറ്റൈസർ ഡോ.എഡിസൺ ഉദ്ഘാടനം ചെയ്തു. സ്പീച്ച് അക്കാഡമി പ്രവർത്തകരായ രഘു രാമത്ത്, നൂറുദ്ദീൻ മതിലകത്ത് വീട്ടിൽ, സുനിൽ, ഹരീഷ് കാരയിൽ, അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി.