വലപ്പാട്: കൊവിഡ്19 വ്യാപനത്തിന്റെ ഭാഗമായി രക്തം നൽകാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഡയാലിസിസ് കാൻസർ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഭിലാഷ് പ്രാഭാകർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭസുബിൻ രക്തദാന സന്ദേശം നൽകി. സുമേഷ് പാനാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അശ്വിൻ ആലപ്പുഴ, ഫിറോസ് വി.എ, കബീർ കെ.എച്ച്, സചിത്രൻ തയ്യിൽ രാഗേഷ് യു.ആർ, എ.എസ്. ശ്രീജിൽ, വൈശാഖ് വേണുഗോപാൽ, അജ്മൽ ഷരീഫ്, പി.എസ്. സന്തോഷ് മാസ്റ്റർ, ഷാനവാസ് അന്തിക്കാട്, ജിതേഷ് സോമൻ, മുഹമ്മദ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു.