അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റിൽ പാതിവഴിയിൽ നിർമ്മാണം നിലച്ച കമ്യൂണിറ്റി ഹാളിന്റെ തുടർനിർമ്മാണത്തിന് ഒരു കോടി രൂപ വകയിരുത്തി. ലൈഫ് ഭവനങ്ങൾക്ക് 50 ലക്ഷം രൂപയും കാർഷിക- മൃഗ സംരക്ഷണ പദ്ധതികൾക്കായി 35 ലക്ഷം രൂപയും പട്ടികജാതി വികസനത്തിനായി 37,50,000 വനിത ശിശുക്ഷേമ - അഗതി പദ്ധതികൾക്കായി 46ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 14,​65,​03,​317 രൂപ വരവും 13,​99,​03,​650 രൂപാ ചെലവും 65,​99,​667 രൂപ നീക്കിയിരിപ്പും അടങ്ങുന്നതാണ് ബഡ്ജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാധിക മുകുന്ദൻ ബഡ്ജറ്റ് അവതരിപ്പിച്ചു. സെക്രട്ടറി ഒ.എം ഫ്രാൻസീസ് നന്ദി പറഞ്ഞു.