തൃശൂർ : കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശൂർ ആർ.ടി.ഒ അറിയിച്ചു. അന്വേഷണങ്ങൾ ഫോണിലൂടെ മാത്രം (0487 2360262). തിരക്ക് നിയന്ത്രിക്കാൻ ഒരാളുടെ പക്കൽ നിന്നും ഒരു അപേക്ഷ മാത്രം സ്വീകരിക്കുകയുളളൂ.

കൗണ്ടർ സമയത്ത് പത്തിൽ കൂടുതൽ ആളുകൾ ഒരേ സമയം ഓഫീസിനകത്ത് പ്രവേശിക്കുന്നത് നിയന്ത്രിക്കും. ഉച്ചയ്ക്ക് ശേഷം അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഓഫീസിലേക്ക് ആരും വരേണ്ടതില്ല. തീർപ്പു കൽപ്പിച്ച അപേക്ഷകൾ നേരിട്ട് ആർക്കും നൽകുന്നതല്ല. 31 വരെ ഫാസ്റ്റ് ട്രാക്ക് കൗണ്ടർ പ്രവർത്തിക്കില്ല. ഓൺലൈനായി ഫീസ് അടച്ച അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. 25 വരെ ലേണേഴ്‌സ്, ഡ്രൈവിംഗ്, ബാഡ്ജ്, കണ്ടക്ടർ ടെസ്റ്റുകൾ, റോഡ് സുരക്ഷാ ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ടെസ്റ്റിനായി കൊണ്ടുവരുന്നവർ കൂട്ടം കൂടി നിൽക്കരുതെന്നും ആർ.ടി.ഒ അറിയിച്ചു.