guru
ബ്രേക്ക് ദ ചെയിൻ എന്ന കേരള സർക്കാരിന്റെ കോവിഡ് 19 നിർമാർജന പദ്ധതിയിൽ വഴുക്കുമ്പാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സാനിറ്റൈസർ ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം പ്രിൻസിപ്പൽ ഡോ.എ.സുരേന്ദ്രന് നൽകി കെമിസ്ട്രി മേധാവി സ്വാതി ചന്ദ്രശേഖരൻ നിർവ്വഹിക്കുന്നു

തൃശൂർ: ബ്രേക്ക് ദ ചെയിൻ കോവിഡ് 19 നിർമാർജന ഉദ്യമത്തിന് വഴുക്കുമ്പാറ ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ എളിയ സംഭാവന. കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള സാനിറ്റൈസർ സ്വന്തമായി ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്താണ് ഈ ഉദ്യമത്തിൽ പങ്കാളിയായത്. കോളേജിലെ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിലെ അദ്ധ്യാപകരാണ് കോളേജിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള സാനിറ്റൈസർ ഉണ്ടാക്കി വിതരണം ചെയ്തത്. ഇതിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. എ. സുരേന്ദ്രന് ആദ്യ ബോട്ടിൽ നൽകി കെമിസ്ട്രി വിഭാഗം മേധാവി സ്വാതി ചന്ദ്രശേഖരൻ നിർവ്വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീജ കെ.വി, അസി. പ്രൊഫസർമാരായ വി.പി. നീഷ്മ, ഷീജ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.