പുതുക്കാട്: തീവണ്ടി യാത്രയ്ക്ക് എത്തുന്നവർക്കു കൈ കഴുകാൻ സ്റ്റേഷനിൽ സൗകര്യം ഏർപ്പെടുത്തി. സതേൺ റയിൽവേയുടെ നിർദ്ദേശപ്രകാരം പുതുക്കാട് ടൗൺ വൈസ്‌മെൻ ക്ലബ് ആണ് യാത്രക്കാർക്കായി സൗകര്യം ഒരുക്കിയത്. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് യാത്രക്കാർക്ക് കൈകഴുകാനായി ഹാൻഡ് വാഷ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
വൈസ്‌മെൻ ക്ലബിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ജീവനക്കാർക്ക് മാസ്‌കുകളും വിതരണം ചെയ്തു. പുതുക്കാട് താലൂക്ക് ആശുപത്രി, ബസ് സ്റ്റോപ്പ് പരിസരത്തും വൈസ് മെൻ ക്ലബിന്റെ നേതൃത്വത്തിൽ കൈകഴുകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ ഉദ്ഘാടനം ചെയ്തു.
വൈസ്‌മെൻ ക്ലബ് പ്രസിഡന്റ് കെ.എൽ. സുരേഷ്, ട്രെയിൻ പാസഞ്ചേഴ്‌സ് അസോയിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ. ലോറൻസ്, സ്റ്റേഷൻ മാസ്റ്റർ രാജേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോർജ് മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർ, സി.എൻ. വിദ്യാധരൻ, ട്രെയിൻ പാസ്സഞ്ചേഴ്‌സ് അസോയിയേഷൻ സെക്രട്ടറി, അരുൺ ലോഹിതാക്ഷൻ, കൃഷ്ണപ്രസാദ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.