ചേലക്കര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ചേലക്കര നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലായി 30 റോഡുകൾ പുനരുദ്ധാരണം ചെയ്യുന്നതിനായി 5.3 കോടി രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. പ്രളയത്തിൽ തകർന്ന ഗ്രാമ പഞ്ചായത്ത് റോഡുകൾ പുനരുദ്ധരിക്കുന്നതിനാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് 2011 റോഡുകൾ ഒന്നാം ഘട്ടത്തിൽ പുനരുദ്ധാരണം ചെയ്യുന്നതിന് 354.59 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവായിട്ടുണ്ട്.


ചേലക്കര പഞ്ചായത്ത് വെസ്റ്റ് പങ്ങാരപ്പിള്ളി റോഡ് പാലം പുനർനിർമ്മാണം- 20 ലക്ഷം, കളപ്പാറ ട്രൈബൽ കോളനി – മങ്ങാട് റോഡ് റി ടാറിംഗ് 15 ലക്ഷം, വട്ടുള്ളി മല്ലിച്ചിരികാവ് റോഡ് ടാറിംഗ് - 10 ലക്ഷം., ദേശമംഗലം പഞ്ചായത്ത് ചീരകുഴി കനാൽ റോഡ്, ദേശമംഗലം ആറ്റ്പുറം മുതൽ കനാൽ അവസാനാം വരെ - 30 ലക്ഷം, ഒലിച്ചി – ചേനാത്തുകാട് റോഡ് - 20 ലക്ഷം, പല്ലുർ കോളനി ചിറ കോളനി റോഡ് - 30 ലക്ഷം. കൊണ്ടാഴി പഞ്ചായത്ത് വാർഡ് 1 മിച്ചഭുമി റോഡ് - 10 ലക്ഷം, വാർഡ് - 10 പൊട്ടികുന്ന് നാട്യൻചിറ റോഡ് - 10 ലക്ഷം. വാർഡ് 11 പൂണത്തുപടി റോഡ് - 10 ലക്ഷം, മുള്ളുർക്കര പഞ്ചായത്ത് കണ്ണംപാറ ട്രാൻസ്‌ഫോർമർ കുളമ്പ് റോഡ് - 20 ലക്ഷം , നമ്പ്രത്ത് സെന്റെർ മഹാജൂബിലി ബി.എഡ് കോളേജ്രോഡ് - 20 ലക്ഷം , ആറ്റൂർ കമ്പിനിപ്പടി – ചേരും പറമ്പ് പടിഞ്ഞാറേനട റോഡ് - 25 ലക്ഷം, പാഞ്ഞാൾ പഞ്ചായത്ത് പി.കെ.എം. സ്‌കൂൾ പാഞ്ഞാൾ ആലിൻ ചുവട് റോഡ് - 15ലക്ഷം , ആമാപ്പറ റോഡ് - 20 ലക്ഷം, ആക്കുഴി ഫാം റോഡ് - 10 ലക്ഷം. തിരുവില്ല്വാമല പഞ്ചായത്ത് കാട്ടുകുളം – തവക്കൽ പടി റോഡ് - 15 ലക്ഷം. കയറംപാറ ഭാരത പുഴ റോഡ് - 10 ലക്ഷം.ചുങ്കം –ആനപ്പാറ റോഡ് - 10 ലക്ഷം, ചൂള കടവ് –കീർത്തി വീട് റോഡ് - 10 ലക്ഷം. പഴയന്നൂർ പഞ്ചായത്ത് പഴയന്നൂർ പ്ലാഴി റോഡ് - 20 ലക്ഷം, കല്ലേപാടം – കുണ്ടുകുളം ഐ.ടി.സി. റോഡ് - 30 ലക്ഷം, വൈക്ക്യപാടം കാനാശ്ശേരി റോഡ് - 10 ലക്ഷം, കോടത്തുർ പമ്പ് ഹൗസ് റോഡ് - 15 ലക്ഷം , കുന്നുപുറം ചൂലിപാടം റോഡ് - 15 ലക്ഷം, വരവൂർ പഞ്ചായത്ത് കൊറ്റുപുറം – നടുവട്ടം റോഡ് - 50 ലക്ഷം, പാറപുറം ചേലൂർ റോഡ് - 15 ലക്ഷം , കുമാരപ്പനാൽ അത്തിക്കചാൽ റോഡ് - 40 ലക്ഷം, വള്ളത്തോൾ നഗർ പഞ്ചായത്ത് താഴപ്ര പാലം റോഡ് - 10 ലക്ഷം, വാർഡ് 7,8, പാഞ്ഞാൾ റോഡ് - 10 ലക്ഷം, ഇരട്ടക്കുളം കനാൽ റോഡ് - 10ലക്ഷം എന്നീ റോഡുകൾക്കാണ് മുഖ്യമന്ത്രിയുടെ ദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തുക അനുവദിച്ചത്.