ksu
വാടാനപ്പള്ളി ലയൺസ് ക്ലബ് കണ്ടശ്ശാംകടവിൽ കൊറോണ പ്രതിരോധ മുഖാവരണം വിതരണം ചെയ്യുന്നു

കാഞ്ഞാണി: കൊറോണ പ്രതിരോധ ബോധവത്കരണവുമായി വാടാനപ്പിള്ളി ലയൺസ് ക്ലബ് കണ്ടശ്ശാംകടവിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും മുഖാവരണം വിതരണം ചെയ്തു. ജയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മധു അദ്ധ്യക്ഷനായി. പി. പിതാംബരൻ, ഗോപി കോരത്ത്, മദനൻ, ഗോപിനാഥൻ, എൻ. രഘു, ദേവരാജ് സംസാരിച്ചു.