ചാലക്കുടി: കൊറോണ പ്രതിരോധത്തിന് ശക്തി കൂട്ടുവാൻ ചാലക്കുടി പബ്ലിക് സോഷ്യൽ വെൽഫെയർ സഹകരണ സംഘം പൊതുജനങ്ങൾക്ക് തുണി കവചങ്ങൾ വിതരണം ചെയ്തു. വീണ്ടും കഴുകി ഉപയോഗിക്കാവുന്ന മാസ്‌കാണിത്. സ്റ്റോക്ക് എത്തുന്ന മുറയ്ക്ക് ഇനിയും ഇവയുടെ വിതരണമുണ്ടാകും. സംഘം പ്രസിഡന്റും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ യൂജിൻ മോറേലി ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ജോർജ് വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ഷാജു വാലപ്പൻ, കെ.കെ. അനിൽകുമാർ, എ.എൽ. കൊച്ചപ്പൻ, വാക്‌സിറിൻ പെരേപ്പാടൻ, സെക്രട്ടറി കെ.പി. അനൂപ് എന്നിവർ സംസാരിച്ചു.
ചാലക്കുടി ശ്രീനാരായണ സമാജം ട്രസ്റ്ററ്റിന്റെ നേതൃത്വത്തിൽ കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കോവിഡ് 19ന്റെ ഭാഗമായി ബ്രേക്ക് ദ ചെയിൻ വാഷിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ ഉഷ പരമേശ്വരൻ, ബിജി സദാനന്ദൻ, ഉഷ സ്റ്റാൻലി, ട്രസ്റ്റ് സെക്രട്ടറി എ.ടി. ബാബു, ബാബു തുമ്പരത്തി, ഇ.എസ്. അനിയൻ, സി.എസ്. സത്യൻ, കെ.ജി. സുന്ദരൻ, മനോജ് പള്ളിയിൽ, ടി.വി. ഭഗി, സി.സി. ജോസ്, കെ.എം. സുകുമാരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കൊറോണയെ ചെറുക്കുന്നതിന് സർക്കാർ നിർദ്ദേശിച്ച ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി സൗത്ത് ജംഗ്ഷനിൽ വാഷ് ബേസൻ സ്ഥാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കങ്ങാടൻ, ബോസ് കാമ്പളത്ത്, എ.കെ. ഗംഗാധരൻ, മനോജ് പള്ളിയിൽ, സുരേന്ദ്രൻ വെളിയത്ത്, സി.എസ്. സത്യൻ, രവീന്ദ്രൻ കൈപ്പിള്ളി, ബാബു തുമ്പരത്തി, ഇ.എസ്. അനിയൻ, സാബു എ.ടി, ടി.കെ. ചന്ദ്രൻ, ബിജു കോക്കാടൻ, ടി.വി. ഭഗി, പി.ഒ. ബാബു, എ.ടി. ബാബു എന്നിവർ സന്നിഹിതരായിരുന്നു.