കുന്നംകുളം: നഗരസഭയിൽ ഇന്നലെ അവതരിപ്പിക്കാനിരുന്ന ബഡ്ജറ്റ് ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞു. നഗരസഭാ ഫിനാൻസ് കമ്മിറ്റിയിൽ അംഗീകാരം ഇല്ലാതെയാണ് വൈസ് ചെയർമാൻ പി.എം. സുരേഷിന്റെ നേതൃത്വത്തിൽ ബഡ്ജറ്റ് തയ്യാറാക്കിയത്. ഇത് അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് കാണിച്ച് യു.ഡി.എഫും ബി.ജെ.പിയും സംയുക്തമായി നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവായത്. മൂന്ന് യോഗങ്ങളിൽ നാല് യു.ഡി.എഫ് അംഗങ്ങൾ പങ്കെടുക്കാതെ കോറം തികയാത്തതുമൂലം സ്റ്റാൻഡിംഗ് കമ്മിറ്റ് അംഗീകാരം ലഭിച്ചിരുന്നില്ല. സർക്കാർ അനുമതി പ്രകാരം ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കുകയായിരുന്നു. ഇത് നിയമലംഘനമാണെന്നും വൈസ് ചെയർമാന് ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിയില്ലെന്നും കാണിച്ച് നൽകിയ ഹർജിയാണ് പരിഗണിച്ചത്.