വാടാനപ്പിള്ളി: കർഷക കോ - ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജംഗ്ഷനൽ കൈകഴുകൽ കേന്ദ്രം ആരംഭിച്ചു. സി.ഐ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.എ ഫ്രാൻസിസ്, നസീം എ നാസർ, സി.എം ശിവപ്രസാദ്, ബീന ഹരിദാസ്, സെക്രട്ടറി റെന്നി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

തൃപ്രയാർ: കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശാനുസരണം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹോമിയോ ആശുപത്രിയുടെയും തൃപ്രയാർ ഹോമിയോ ഹോം ക്ലിനികിന്റെയും സംയുക്താഭിമുഖ്യത്തിൽ മരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വിനു മരുന്നുകളുടെ വിതരണം ആശ പ്രവർത്തകർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

ഇന്ദിരാ ജനാർദ്ദനൻ, ബിന്ദു പ്രദീപ്, കെ.വി സുകുമാരൻ, പി.എം സിദ്ദിഖ്, സി. ജി അജിത്കുമാർ, എൻ.കെ ഉദയകുമാർ, സജിനി ഉണ്ണിയാരംപുരക്കൽ, വി. ആർ പ്രമീള, ലളിത മോഹൻദാസ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ എം. ബിജു മോഹൻ, തൃപ്രയാർ ഹോമിയോ ഹോം ക്ലിനിക് ഡോക്ടർ ഷമീർ പി. എം എന്നിവർ പങ്കെടുത്തു.

വലപ്പാട്: മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഐ.എം.എ, വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, കുടുംബശ്രീ, ലയൺസ് ക്ലബ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ആദ്യഘട്ട ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ശേഷം വലപ്പാട് പഞ്ചായത്തിൽ ഹാൻഡ് സാനിറ്റൈസർ, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള

ഹോമിയോ മരുന്നുകൾ, ബോധവത്കരണ പോസ്റ്ററുകൾ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം മണപ്പുറം റിതി ജ്വല്ലറി എം.ഡി സുഷമ നന്ദകുമാർ നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് ഡി. ദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ്, ഡോ. ജോസ് പൈകട, ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്, എന്നിവർ സംസാരിച്ചു..