pudukad-

പുതുക്കാട് സർവീസ് സഹകരണ ബാങ്കിൽ പൊതുജനങ്ങൾക്കായി സ്ഥാപിച്ച ഹാൻഡ് വാഷ് കോർണർ ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പുതുക്കാട് സർവീസ് സഹകരണ ബാങ്കിൽ പൊതുജനങ്ങൾക്കായി ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, ഭരണ സമിതി അംഗം പി.ഡി. സേവ്യർ, സെക്രട്ടറി കെ.വി. അനിത, അസി. സെക്രട്ടറി ലോനപ്പൻ, എം.കെ. നാരായണൻ എന്നിവർ പങ്കെടുത്തു.