ചാവക്കാട്: സംസ്ഥാനത്തെ പൊതു പരീക്ഷകൾ മാറ്റിവച്ച സാഹചര്യത്തിൽ ചോദ്യപേപ്പറുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ സൂക്ഷിച്ച പ്രകാരം ഹയർ സെക്കൻഡറി ചോദ്യ പേപ്പറുകൾ ബാങ്ക് ലോക്കറിലേക്കോ ട്രഷറികളിലേക്കോ അടിയന്തരമായി മാറ്റണമെന്ന് കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ജനറൽ സെക്രട്ടറി എൻ.വി. മധു നിവേദനം നൽകി.