കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനിടെ, കാലഹരണപെട്ട ദുരാചാരമായ കോഴിബലി തിരികെ കൊണ്ടുവരുവാനുള്ള ചിലരുടെ ശ്രമം ബന്ധപ്പെട്ടവർ തടയണമെന്ന് ഒ കെ യോഗം സർക്കാരിനോടും ദേവസ്വം അധികൃതരോടും അവശ്യപെട്ടു. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രീതിയിൽ തന്നെ ആചാര അനുഷ്ഠാനങ്ങൾ നടത്തിക്കൊണ്ടു പോകണമെന്നും പ്രസിഡന്റ് പി. നാരായണൻകുട്ടി മേനോൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കെ. നന്ദകുമാർ , ട്രഷർ കെ .സി . സുധാകരൻ തുടങ്ങിയവർ സംസാരിച്ചു...