തൃശൂർ : നിയന്ത്രണം ലംഘിച്ച് ഒല്ലൂർ പള്ളിയിൽ പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചതിന് വികാരിക്കും കൈക്കാരന്മാർക്കുമെതിരെ ഒല്ലൂർ പൊലീസ് കേസെടുത്തു. 20ന് രാവിലെ ആറിന് ആരംഭിച്ച 40 മണിക്കൂർ ആരാധനയാണ് പൊലീസ് എത്തി നിറുത്തിവെപ്പിച്ചത്. ഇന്ന് രാവിലെ ആറിനാണ് അവസാനിക്കേണ്ടിയിരുന്നത്. ഈ ചടങ്ങുകളിൽ നിരവധി ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല വഹിക്കുന്ന എ.എസ്.പി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാർത്ഥന അവസാനിപ്പിക്കുകയായിരുന്നു. പള്ളി വികാരി ഫാ. ജോസ് കോനിക്കര, അസി. വികാരിമാരായ ഫാ. ഫ്രാങ്കോ തെക്കത്ത്, ഫാ. ജീൻ ചിറയത്ത്, കപ്യാർമാരായ തോമസ് മാളിയേക്കൽ, രാജു മുളങ്ങൻ, കൈക്കാരൻമാരായ ഇ.വി ആന്റണി, തോമസ് മേച്ചേരി, ഇ.ജെ ആന്റണി, ലിറ്റോ കാറ്റാടി എന്നിവർക്കെതിരെയാണ് കെസെടുത്തത്.