തൃശൂർ : നിരീക്ഷണത്തിലിരിക്കെ ആരോഗ്യവകുപ്പ് നിർദ്ദേശിച്ച നിയന്ത്രണങ്ങൾ പാലിക്കാതെ കറങ്ങിനടന്ന രണ്ടുപേർക്കെതിരെ കേസെടുത്തു. മാർച്ച് 13ന് ഖത്തറിൽ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലെത്തിയ കാളത്തോട് പള്ളിക്കാത്തൊടി അജ്മലിനെതിരെയാണ് (24) മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആരോഗ്യവകുപ്പ് നിർദ്ദേശിച്ച നിയന്ത്രണം പാലിക്കാതെ അജ്മൽ കറങ്ങി നടക്കുന്നതായി അജ്മലിന്റെ മാതാപിതാക്കൾ തന്നെയാണ് മണ്ണുത്തി പൊലീസ് സ്റ്റേഷനിലേക്കും, ആരോഗ്യവകുപ്പ് കൺട്രോൾ റൂമിലേക്കും വിവരമറിയിച്ചത്. മാർച്ച് 19ന് ഖത്തറിൽ നിന്നും വന്ന പഴയന്നൂർ കല്ലേപ്പാടം വന്നേരി വളപ്പിൽ സുനീറിനെതിരെ (37) പഴയന്നൂർ പൊലീസാണ് കേസെടുത്തത്.