ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് മാറ്റി. തിങ്കളാഴ്ച്ചയാണ് നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ക്ഷേത്രം തന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നറുക്കെടുപ്പ് മാറ്റിയത്. പുതിയ തിയതി പിന്നീട് നിശ്ചയിക്കും.