vadakkekadnooradi
നൂറടി തോട് വെള്ളം വറ്റി വരണ്ടുകിടക്കുന്നു

വടക്കെക്കാട്: പുന്നയൂർക്കുളം പരൂർ പടവിൽ കൃഷിയിറക്കിയ കർഷകർ വെള്ളമില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിൽ. 90 ദിവസം മുതൽ 140 ദിവസം വരെയാണ് വിളയുടെ പൂർണവളർച്ച. ഇതിലിപ്പോൾ 40 ദിവസം മാത്രമേ പിന്നിട്ടിട്ടുള്ളൂ.

900 ഏക്കർ വരുന്ന പാടശേഖരങ്ങളിലായാണ് കതിര് വരാനായി ഞാറ് നിൽക്കുന്നത്. നൂറടി തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ കൃഷി നടത്തുന്നത്. എന്നാൽ പ്രളയ ശേഷം പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് കൃഷിയിറക്കാൻ താമസിച്ചതാണ് കാലതാമസം നേരിട്ടത്.

ബണ്ടിൽ ശേഖരിച്ച വെള്ളം കൃഷിക്ക് ഉപയോഗിക്കാൻ മുൻ വർഷങ്ങളിൽ തികയുമായിരുന്നു. നേരത്തെ ഇറക്കിയ ഉപ്പുങ്ങൽ കൽപ്പടവിൽ ഏകദേശം വിളവെടുപ്പിന് സമയമായതിനാൽ ഇവിടങ്ങളിൽ അത്ര രൂക്ഷമായ വെള്ളത്തിന്റെ പ്രശ്‌നമില്ല.

നൂറടി തോട് ബണ്ട് വറ്റിവരണ്ട് കിടക്കുന്നതിനാൽ വടക്ക് ഭാഗത്തു നിന്ന് ജെ.സി.ബി ഉപയോഗിച്ച് ബണ്ട് ആഴം കൂട്ടി നിർമ്മിച്ചാൽ ഉണ്ടാക്കി വെള്ളം അടിക്കാൻ കർഷകർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.