ചാലക്കുടി: വന്യജീവി ആക്രമണം തടയാൻ ഇനിമുതൽ മൊബൈൽ യൂണിറ്റിന്റെ സേവനവും. വെള്ളിക്കുളങ്ങര മേഖലകളിലും, അതിരപ്പിള്ളി മേഖലകളിലും അടിക്കടിയുണ്ടാകുന്ന കാട്ടാനകളുടെ അടക്കമുള്ള വന്യ ജീവികളുടെ ആക്രമണം തടയുന്നതിനാണ് സംവിധാനം നിലവിൽ വന്നത്. വാഹനം, തോക്ക്, ടോർച്ച് അടക്കമുള്ള ഉപകരണങ്ങൾ, ജീവനക്കാർ എന്നിവ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. വെള്ളിക്കുളങ്ങര മേഖലയിലുള്ളവർ സ്‌ക്വാഡിന്റെ സേവനത്തിനായി 8547601841 എന്ന നമ്പറിലും മറ്റ് മേഖലയിലുള്ളവർ 8547601787 എന്ന നമ്പറിലും അടിയന്തര സേവനത്തിനായി ബന്ധപ്പെടണണെന്ന് ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു.