എരുമപ്പെട്ടി: ജനതാ കർഫ്യൂവിന്റെ തലേ ദിവസമായ ശനിയാഴ്ച രാത്രി 11 വരെ വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. സൂപ്പർ മാർക്കറ്റുകളിലും മത്സ്യ മാംസ ശാലകളിലും പച്ചക്കറിക്കടകളിലും റെക്കാഡ് വിൽപ്പനയാണ് നടന്നത്. എരുമപ്പെട്ടിയിലെ കോഴി മാംസ വിൽപ്പന ശാലയിൽ രാത്രി 11 വരെ വലിയ തിരക്ക് അനുഭവപ്പെട്ടു. 1300 കിലോഗ്രാമിലധികം കോഴികളെ വിൽപ്പന നടത്തിയതായി കടയുടമ പറഞ്ഞു. പലചരക്ക് കടകളിലും വലിയ തോതിലുള്ള കച്ചവടമാണ് നടന്നത്. ഭക്ഷ്യക്ഷാമം ഭയന്ന് അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വൻതോതിലാണ് ജനങ്ങൾ വാങ്ങികൊണ്ട് പോയത്.