kkmjanatacurfew
ജനത കര്‍ഫ്യു ദിനത്തില്‍ നിശ്ചലമായി കുന്നംകുളം

കുന്നംകുളം: കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ കുന്നംകുളം മേഖലയിൽ പരിപൂർണ്ണ വിജയം. കുന്നംകുളത്ത് അവശ്യസേവനമായ രണ്ട് മെഡിക്കൽ ഷോപ്പുകൾ ഒഴികെ മുഴുവൻ കടകളും അടഞ്ഞു കിടന്നു. ഹർത്താലുകൾക്ക് പോലും സാധാരണ ഉച്ചയോടെ നഗരത്തിൽ വാഹനങ്ങൾ നിറയാറാണ് പതിവ്, എന്നാൽ ഇന്നലെ ഇരുചക്ര വാഹനങ്ങൾ പോലും നിരത്തിലിറങ്ങിയില്ല. തുറന്ന് പ്രവർത്തിച്ച മെഡിക്കൽ ഷോപ്പിൽ ആയിരം രൂപയ്ക്ക് പോലും കച്ചവടം നടന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു.