ചാവക്കാട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മണത്തല ശ്രീവിശ്വനാഥ ക്ഷേത്രാങ്കണത്തിൽ ഹാൻഡ് വാഷിംഗ് കോർണർ സ്ഥാപിച്ചു. ശ്രീവിശ്വനാഥ ക്ഷേത്രം സമുദായ ദീപികാ യോഗം സെക്രട്ടറി എം.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരുന്നില്ല. പതിവ് പോലെ ക്ഷേത്രം മേൽശാന്തി എം.കെ. ശിവാനന്ദന്റെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ നാല് മുതൽ ഏഴ് വരെ പൂജകൾ ഉണ്ടായിരുന്നു.