ചാവക്കാട്: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് പഞ്ചവടി ശ്രീശങ്കര നാരായണ മഹാ ക്ഷേത്രത്തിൽ ബലിദർപ്പണ കർമ്മങ്ങൾ ഇന്ന് മുതൽ നിറുത്തി വച്ചു. ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ല. അതേസമയം ക്ഷേത്രത്തിലെ പൂജാകർമ്മങ്ങളും മറ്റു ചടങ്ങകളും നടക്കും. ഭക്ത ജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.