കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇക്കുറി, ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരെ വീടുകളിലും, ലോഡ്ജുകളിലും താമസിപ്പിച്ച് ഭക്ഷണവും, സാധനങ്ങളും നൽകി സൗകര്യം ചെയ്ത് കൊടുക്കുന്നവർക്ക് കൊടുങ്ങല്ലൂർ നഗരസഭ മുന്നറിയിപ്പ് നൽകി. ഭരണി മഹോത്സവത്തിന് എത്തുന്നവർക്ക് താമസിക്കാനും, കൂട്ടം കൂടുവാനും സൗകര്യം ഒരുക്കുന്നവർക്കെതിരെ ഇക്കുറി കർശനമായി വിലക്കാനാണ് കൗൺസിൽ തീരുമാനിച്ചത്. ഈ മുന്നറിയിപ്പ് നാടിന്റെയും, നാട്ടുകാരുടെയും, നമ്മുടെ കുടുംബാംഗങ്ങളുടെയും ജീവന്റെ രക്ഷയ്ക്കാണെന്ന തിരിച്ചറിവോടെ, ഭരണിയാഘോഷം വരും വർഷങ്ങളിൽ ഭീതിയില്ലാതെ കൊണ്ടാടാമെന്നുമാണ് നഗരസഭയുടെ പക്ഷം.