ചാലക്കുടി: വാഗമൺ സ്വദേശിയെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. വെട്ടുകടവ് പതിനാറാം വീട്ടിൽ കല്ലൂപറമ്പിൽ ഷമീറിനെതിരെയാണ് കേസ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുന്നേൽ വീട്ടിൽ സണ്ണി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാർക്കറ്റ് റോഡിൽ വച്ച് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.