bus-stand
വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട ആളൊഴിഞ്ഞ മാള ബസ് സ്റ്റാൻഡിൽ യാത്രക്കാരെ കാത്ത് ബസുകൾ

മാള: മാളയിൽ വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി അടച്ചിട്ടു. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. യാത്രക്കാർ കുറവായതിനാൽ ചില ബസുകളും സർവ്വീസ് നിറുത്തി. വഴിയാത്രക്കാരും നിരത്തുകളിൽ കുറവായിരുന്നു. പ്രധാനമായും ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളാണ് അടച്ചത്. ഗ്രാമപ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായി തുറന്നുപ്രവർത്തിക്കുന്നുണ്ട്.