മാള: മാള പഞ്ചായത്ത് പ്രസിഡന്റും കുടുംബ നിരീക്ഷണത്തിൽ. പ്രസിഡന്റ് ശോഭ സുഭാഷും കുടുംബവുമാണ് ആശയക്കുഴപ്പങ്ങൾക്ക് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഭർത്താവ് സുഭാഷ് ഏതാനും ദിവസം മുൻപ് ബംഗളൂരിൽ നിന്ന് എത്തിയതാണ്. അതിനു ശേഷം ഇരുവരും ചേർന്ന് അഷ്ടമിച്ചിറയിൽ വ്യാപാര സ്ഥാപനങ്ങളിൽ എത്തി. എന്നാൽ സുഭാഷ് സിംഗപ്പൂരിൽ നിന്നാണ് എത്തിയതെന്നും നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടക്കുകയാണെന്നും ആരോപിക്കുന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. ആശയക്കുഴപ്പത്തിന്റെ പേരിലാണ് തെറ്റായ വാർത്ത പ്രചരിച്ചതെന്ന് സി.പി.ഐ നേതാക്കൾ വ്യക്തമാക്കി. എന്തായാലും ഈ വാർത്ത വന്നശേഷം പ്രസിഡന്റും കുടുംബവും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സുഭാഷിന് സിംഗപ്പൂരിലേക്ക് പോകുന്നതിന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് ബംഗ്ളൂരിലേക്ക് പോയത്. ഈ തെറ്റിദ്ധാരണയാകാം പ്രചരണത്തിനിടയാക്കിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകിയ സൂചന.