facebook

വാടാനപ്പിള്ളി: മതവിദ്വേഷം പരത്തുന്ന വിധം സാമൂഹിക മാദ്ധ്യമത്തിൽ പ്രചാരണം നടത്തിയെന്ന പരാതിയിൽ ക‌ൃഷി അസിസ്റ്റന്റിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശിയായ വാടാനപ്പിള്ളി കൃഷി അസിസ്റ്റന്റ് മുരളി സുബ്രഹ്മണ്യനെതിരെയാണ് കേസ്.

ഭരണഘടനാ സംരക്ഷണ സമിതി ചെയർമാൻ സി.എം. നൗഷാദ്, കൺവീനർ കെ.എസ്. ബിനോജ് , ട്രഷറർ എ.എം. ഗഫൂർ എന്നിവർ വാടാനപ്പിള്ളി പൊലീസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. അറസ്റ്റ് ഇന്നുണ്ടായേക്കും.

മതവിദ്വേഷവും വർഗീയതയും വെറുപ്പും സൃഷ്ടിച്ച് നാട്ടിൽ വർഗീയ സംഘർഷമുണ്ടാക്കാനാണ് ഈ ഉദ്യോഗസ്ഥൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. വാടാനപ്പിള്ളി കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. വകുപ്പുതല നടപടിയും ഉണ്ടായേക്കും.