തൃശൂർ: കൊറോണ രോഗ ഭീഷണി ഗുരുതരമായി നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനുളള പ്രത്യേക കുറിപ്പുകൾ ആരോഗ്യവകുപ്പ് പുറത്തിറക്കി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
@വീട്ടുകാരുമായി സമ്പർക്കം ഒഴിവാക്കുക, സന്ദർശകരെ പൂർണ്ണമായി ഒഴിവാക്കുക.
@ വായുസഞ്ചാരവും ടോയ്‌ലറ്റ് സൗകര്യമുളള മുറിയിൽ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ തുടരുക.
@വായും, മൂക്കും മറയ്ക്കുന്ന രീതിയിൽ മാസ്‌കോ, തൂവാലയോ ഉപയോഗിക്കുക.
@ഭക്ഷണവും പാത്രങ്ങളും പങ്കിടാതിരിക്കുക. ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ടോയ്‌ലറ്റ്, മുറി എന്നിവ സ്വയം വൃത്തിയാക്കുക.
@കൈയും മുഖവും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക.
@ആരോഗ്യപ്രവർത്തകർ വിവര ശേഖരണത്തിനായി ഫോണിൽ ബന്ധപ്പെടുമ്പോൾ അവരുമായി സഹകരിക്കുക.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്:
@ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നത് പൊതുനന്മയ്ക്കായാണ്. അവർക്ക് മാനസിക പിന്തുണ നൽകുക.
@സഹായം ആവശ്യമായ ഘട്ടങ്ങളിൽ കൈത്താങ്ങാവുക.
@രോഗമുളളവരുമായി നേരിട്ട് സമ്പർക്കം പുലർത്തരുത്.
@ആളുകൾ കൂട്ടമായി ഒത്തുചേരുന്ന സ്ഥലങ്ങളിലേക്ക് പോകുന്നതും പൊതുചടങ്ങുകളും ഒഴിവാക്കുക.
@കൈകൾ ഇടയ്ക്കിടെ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകുക.
കൺട്രോൾ റൂം നമ്പറുകൾ:
0487 2320466, 9400408120, 9400410720,
1056, 0471 2552056 (ദിശ)
9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926, 9400066927, 9400066928, 9400066929