വടക്കെക്കാട്: ഗൾഫിൽ നിന്നെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയാതെ നാട്ടിൽ കറങ്ങി നടക്കുന്നത് ആരോഗ്യ വകുപ്പിനെ അറിയിച്ച വാർഡ് മെമ്പർക്ക് നേരെ കൈയ്യേറ്റശ്രമം. പുന്നയൂർക്കുളം പഞ്ചായത്ത് തൃപ്പറ്റ് വാർഡ് മെമ്പർ ഷാജിയെയാണ് ഒരു സംഘം വന്ന് ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റത്തിനും ശ്രമിച്ചത്.

മറ്റൊരു വാർഡ് മെമ്പറും അക്രമി സംഘത്തോടോപ്പം ചേർന്ന് ഷാജിയെ കുറ്റപ്പെടുത്തി. ഗൾഫിൽ നിന്ന് വന്ന തൃപ്പറ്റ് സ്വദേശി പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് വിവരം അറിയിച്ചതെന്ന് ഷാജി പറഞ്ഞു. പ്രവാസിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ വടക്കെക്കാട് പൊലീസിൽ പരാതി നൽകി. കളക്ടർക്കും പരാതി നൽകുമെന്ന് ഷാജി അറിയിച്ചു.