വടക്കെക്കാട്: നിർദേശം മറികടന്ന് മൈക്രോ ഫിനാൻസ് പിരിവിനു വന്ന സ്വകാര്യ കമ്പനി ജീവനക്കാരെ നാട്ടുകാർ ചേർന്ന് തിരിച്ചയച്ചു. വടക്കെക്കാട് മുക്കില പീടിക, എടക്കര റോഡിലെ വാടക ക്വാർട്ടേഴ്സിലാണ് സ്ത്രീകൾ സംഘം ചേർന്ന് നിന്നിരുന്നത്. വടക്കെക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് നാട്ടുകാർ പിരിവുകാരെ മടക്കി അയച്ചത്. കൊറോണ പ്രതിരോധകാലം വരെ മൈക്രോ ഫിനാൻസ് കമ്പനികൾക്ക് പണം നൽകേണ്ടതില്ലെന്ന് കളക്ടർ നിർദേശിച്ചിരുന്നു.