കൊടുങ്ങല്ലൂർ: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കൊടുങ്ങല്ലൂരിൽ അണുനശീകരണം നടത്തി. നഗരത്തിലെ റോഡും നടപ്പാതകളും റിംഗ് റോഡിനു ചുറ്റുമുള്ള കൈവരികളുമെല്ലാം അതീവ സമ്മർദ്ദത്തിൽ അണുനാശിനി കലർന്ന വെള്ളം ശക്തിയായി ചീറ്റിച്ചാണ് ശുചീകരണം നടത്തിയത്.
സിവിൽ ഡിഫൻസ്, കൊടുങ്ങല്ലൂർ ഫയർഫോഴ്സ്, കൊടുങ്ങല്ലൂർ നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് ഫയർഫോഴ്‌സ് വാഹനമുപയോഗിച്ച് നഗരസഭ ബസ് സ്റ്റാൻഡ്, വിവിധ ബസ് ഷെൽറ്ററുകൾ, താലൂക്ക് ഗവ. ആശുപത്രി എന്നിവ ശുചീകരിച്ചത്. കിഴക്കെ നടയിൽ ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടത്തിയ അണുനശീകരണ പരിപാടി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എം. രാജേന്ദ്രനാഥ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, ഹബീബ് എം.എൻ, വിഷ്ണു എന്നിവർ സംബന്ധിച്ചു...