തൃശൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റേഷൻ കടകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യം സ്‌റ്റോക്കുണ്ട്. സപ്ലൈകോ മാവേലി സ്‌റ്റോറുകളിലും മറ്റ് വിൽപന കേന്ദ്രങ്ങളിലും ആവശ്യത്തിന് സാധനം ശേഖരിച്ചിട്ടുണ്ട്. പാൽ വിതരണവും മുടക്കമില്ലാതെ നടക്കും. അമിതവില ഈടാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാൻ തദ്ദേശവകുപ്പും തൊഴിൽ വകുപ്പും ക്രമീകരണം ഉണ്ടാകും. അലഞ്ഞു തിരിയുന്ന ആളുകളെ സംരക്ഷിക്കാനും തദ്ദേശസ്ഥാപനം നടപടിയെടുക്കും. വീടുകളിൽ നിരീക്ഷണത്തിലിരിക്കെ നിയന്ത്രണം ലംഘിച്ച് പുറത്ത് ഇറങ്ങിയാൽ കേസ് എടുക്കും. പിഴയും ചുമത്തും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.