മാള ബസ് സ്റ്റാൻഡും പരിസരവും ശുചീകരിക്കുന്നു.
മാള: മാള ഫയർ ഫോഴ്സും മാളക്കടവ് കൂട്ടായ്മയും നിരവധി സംഘടനാ പ്രവർത്തകരും ചേർന്ന് മാള ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. ലോക്ക് ഡൗൺ കാരണം ആളൊഴിഞ്ഞ ബസ് സ്റ്റാൻഡിൽ പൂർണമായ ശുചീകരണമാണ് നടന്നത്. അണുനാശിനി ഉപയോഗിച്ചാണ് ഇരിപ്പിടം അടക്കമുള്ള ഇടങ്ങൾ ശുചീകരിച്ചത്. ഫയർ ഓഫീസർ കെ.എസ്. ഡിബിൻ്റെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘമാണ് ശുചീകരണത്തിനായി എത്തിയത്. മാളക്കടവ് കൂട്ടായ്മയുടെ പ്രവർത്തകർക്കൊപ്പം നാട്ടുകാരായ നിരവധി സംഘടനാ പ്രതിനിധികളും കൂടി ചേർന്നപ്പോൾ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലായി. ജനങ്ങൾ കൂടുതൽ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.