എരുമപ്പെട്ടി: ലോക്ക് ഡൗണിന്റെ ഭാഗമായി എരുമപ്പെട്ടി മേഖലയിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധന നടത്തി. രാവിലെ തുറന്ന ഹോട്ടലുകളും ചായക്കടകളും അടപ്പിച്ചു. പാഴ്‌സലുകൾ മാത്രം കൊടുക്കാൻ നിർദ്ദേശം നൽകി. ജനങ്ങൾ കൂടി നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും കമ്പനികളിലും ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് പരിശോധന നടത്തുന്നുണ്ട്. മേഖലയിൽ ജനങ്ങൾ കൂടി നിൽക്കാൻ പൊലീസ് അനുവദിക്കുന്നില്ല. അവശ്യസാധനങ്ങൾ വില്പന നടത്തുന്ന കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്‌. മേഖലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുന്നറിയിപ്പ് പ്രചാരണവും നടക്കുന്നുണ്ട്.