ചാവക്കാട്: കൊറോണ വൈറസ് വ്യാപനം തടയാൻ ഹോം ക്വറന്റൈൻ നിദ്ദേശിച്ചിട്ടുള്ളവർ പൊതുസ്ഥലങ്ങളിൽ കറങ്ങി നടക്കാതെ വീടുകളിൽ തന്നെ നിർബന്ധമായും കഴിയണമെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെയും മറ്റു സർക്കാർ വകുപ്പുകളുടെയും നിർദ്ദേശം കർശനമായി പാലിക്കാത്തവരുടെ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. ഇത്തരക്കാർക്കെതിരെ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് എസ്.എച്ച്.ഒ അറിയിച്ചു.