തൃശൂർ: ജില്ലയിൽ പൊസിറ്റീവ് കേസുകളില്ല. 11,314 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 11,285 പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23 പേർ ആശുുപത്രി വിട്ടു. 33 സാമ്പിളുകളുടെ ഫലം വന്നതിൽ എല്ലാം നെഗറ്റീവാണ്. ഇതു വരെ 483 പേരുടെ സാമ്പിൾ അയച്ചതിൽ 433 പേരുടെ ഫലം വന്നു. 43 പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലാ കൺട്രോൾ സെല്ലിലേക്ക് 738 അന്വേഷണം ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ - സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിംഗ് തുടരുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശക്തൻ തമ്പുരാൻ പച്ചക്കറി -മീൻ- മാംസ മാർക്കറ്റുകളിൽ രാവിലെ ആറ് മുതൽ പരിശോധന തുടങ്ങി. ചരക്കുമായെത്തിയ 106 ഇതരസംസ്ഥാന ഡ്രൈവർമാരെയും ക്ലീനർമാരെയും പരിശോധിച്ച് ബോധത്കരണ ക്ലാസ് നൽകി. തേനി, മേട്ടുപാളയം, പൊള്ളാച്ചി, സത്യമംഗലം, ഉളിയംപട്ടി, പുലിമേട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന തൊഴിലാളികൾക്കാണ് പരിശോധനയും ക്ലാസും നടത്തിയത്. വിവിധ സന്നദ്ധസംഘടനകളും പങ്കാളികളായി.