sethukulam-sucheekaranam
തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് മുന്നോടിയായി സേതുകുളം ശുചീകരിക്കുന്നു

തൃപ്രയാർ: തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് മുന്നോടിയായി സേതുകുളം ശുചീകരിച്ചു. 30നാണ് തേവരുടെ മകീര്യം പുറപ്പാട്. ഉച്ചക്ക് 1.30നും 2.30നും മദ്ധ്യേയുള്ള മൂഹൂർത്തത്തിലാണ് ഭഗവാൻ എഴുന്നള്ളുക. തുടർന്ന് സേതുകുളത്തിൽ ആറാട്ട് നടത്തും. തേവരുടെ ആറാട്ടിനായി സേതുകുളം ശുചീകരണം പൂർത്തിയായി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെ ചടങ്ങുകൾ മാത്രമായി ചുരുക്കും. തേവർ പങ്കെടുക്കുന്ന ചടങ്ങുകൾ യഥാവിധി നടക്കുമെങ്കിലും ആഘോഷങ്ങളൊന്നും ഉണ്ടായിരിക്കില്ല.