ചാലക്കുടി: അതിരപ്പിള്ളി മലക്കപ്പാറ റോഡിലെ ഷോളയാറിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഷോളയാർ ഡാമിന് സമീപം ഇന്നലെ രാവിലെയാണ് 15 വയസുള്ള കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടത്. മലയുടെ മുകളിൽ നിന്നും തെന്നി വീണതാണ് മരണകാരണമെന്ന് കരുതുന്നു. വാഴച്ചാൽ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആനയുടെ ജഡം പോസ്റ്റ് മോർട്ടത്തിനും വിധേയമാക്കി.