പാവറട്ടി : കൃഷി, തൊഴിലുറപ്പ്, പാർപ്പിടം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രാമുഖ്യം നൽകി മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 2020- 21 വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അവതരിപ്പിച്ചു. പ്രസിഡന്റ് എ.പി. ബെന്നി അദ്ധ്യക്ഷനായി. 15.33 കോടി രൂപ വരവും 15.05 കോടി രൂപ ചെലവും 28.87 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

പാർപ്പിട മേഖലയ്ക്ക് 89 ലക്ഷവും കാർഷിക മേഖലയും മൃഗസംരക്ഷണവും ഉൾപ്പെടെ ഉത്പാദന മേഖലയ്ക്ക് 1.06 കോടിയും ആരോഗ്യ മേഖലക്ക് 1 9.30 ലക്ഷവും പാശ്ചാത്തല മേഖലയ്ക്ക് 58.30 ലക്ഷവും തൊഴിലുറപ്പ് പദ്ധതിക്ക് 1.55 കോടിയും കുടിവെള്ള വിതരണം ശുചിത്വം എന്നിവയ്ക്ക് 27.50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.ചർച്ചയിൽ അംഗങ്ങളായ എ.കെ. ഹുസൈൻ, പി.കെ. രാജൻ, ക്ലമന്റ് ഫ്രാൻസിസ്, ഷെരീഫ് ചിറക്കൽ, പഞ്ചായത്ത് സെക്രട്ടറി കെ.എ. ഉല്ലാസ്‌കുമാർ എന്നിവർ സംസാരിച്ചു.