തൃശൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുവനം ആറാട്ടുപുഴ പൂരം ഉപേക്ഷിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഏപ്രിൽ 14 വരെയുള്ള ഉത്സവം, പൂരം എന്നീ ആഘോഷങ്ങളും നടത്തില്ല. ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിത്യനിദാന ചടങ്ങുകൾ ക്രമീകരിക്കുന്നതിന് അതത് ക്ഷേത്രങ്ങളിലെ തന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെടുക്കാൻ അതത് ദേവസ്വം ഓഫീസർമാർക്കും മാനേജർമാർക്കും നിർദ്ദേശം നൽകിയതായി ബോർഡ് പ്രസിഡന്റ് എ.ബി. മോഹൻ അറിയിച്ചു.