തൃശൂർ: രാജ്യമാകെ ലോക്ക്ഡൗൺ ആയതിന് പിന്നാലെ ചെറുകിട കച്ചവടക്കാർ കുറഞ്ഞത് പച്ചക്കറി വില ഇടിഞ്ഞു. കോവിഡ് 19 പശ്ചാത്തലത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുനീക്കം സാധാരണ ഗതിയിൽ തന്നെയാണ്. എന്നാൽ ചെറുകിട കച്ചവടക്കാർ പേടിച്ച് മാർക്കറ്റിൽ എത്തുന്നില്ല. ഇതോടെ രാവിലെ എത്തിയവർക് വലിയ വില നൽകേണ്ടിവന്നു. ഉച്ചയോടെ ആളു കുറഞ്ഞതിനാൽ വില വല്ലാതെ കുറയ്ക്കുകയും ചെയ്തു.
ചൊവ്വാഴ്ച കേരളവും ബുധനാഴ്ച മുതൽ രാജ്യമൊട്ടാെകെയും ലോക്ക്ഡൗൺ കൂടി ആയിട്ടും ചരക്ക് എത്തുന്നത് കുറവില്ല. വെണ്ട, കാരറ്റ്, തക്കാളി, പയർ, മുളക്, എളവൻ, കാബേജ് എന്നിവയ്ക്കെല്ലാം വലിയ വിലയാണ് രാവിലെ ഉണ്ടായത്. ഉച്ചയോടെ കുറഞ്ഞു. തക്കളി, സവാള, അഞ്ചുരൂപ മാർജിനിലാണ് ചെറുകിട കച്ചവടം നടത്തുന്നത്. മൂന്നുദിവസമായി മൊത്തം നഷ്ടക്കച്ചടമണെന്ന് വിലപിക്കുന്ന കച്ചവടക്കാരും ശക്തനിലുണ്ട്.

വാങ്ങിയ സാധനങ്ങളെല്ലാം വിറ്റുപോവാത്ത സാഹചര്യം. ഇന്നലെ 50 രൂപ മൊത്തവില തക്കാളി ബുധനാഴ്ച 30 രൂപയാണ് വില. കാരറ്റ് 70 രൂപ ഉണ്ടായിരുന്നത് ബുധനാഴ്ച 40 രൂപ മാത്രം. മുളക് 50 രൂപ ആയിരുന്നു 20 രൂപ.